പന്തളം : ശബരിമല യുവതീ പ്രവേശത്തെ തുടർന്ന് പന്തളത്ത് നടന്ന പ്രകടനത്തിൽ പങ്കെടുത്ത ശബരിമലകർമ്മ സമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താന്റെ മരണം ആസൂത്രിത കൊലപാതക
മാണെന്ന് റിമാൻഡ് റിപ്പോർട്ട്. കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് സി.പി.എം ഒാഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനു മുകളിൽ നിന്ന് പ്രകടനത്തിനു നേർക്ക് കല്ലെറിഞ്ഞത്. ഇതിനായി കെട്ടിടത്തിനു മുകളിൽ കുറേയാളുകൾ സംഘം ചേർന്നു. കരിങ്കല്ല്, ഇഷ്ടിക കഷ്ണങ്ങൾ എന്നിവയും ശേഖരിച്ചിരുന്നു.
തലയ്ക്കേറ്റ മാരക പരിക്കാണ് ചന്ദ്രൻ ഉണ്ണിത്താന്റെ മരണകാരണം. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തു. ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് പോസ്റ്റുമോർട്ടം നടക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് വിവാദമായിരുന്നു.