ശബരിമല: സന്നിധാനത്ത് പതിനെട്ടാംപടിക്കു മുന്നിലുള്ള ആൽമരത്തിൽ ഇന്നലെ രണ്ടുതവണ തീ പിടിച്ചു. സമീപത്തെ ആഴിയിൽ നിന്ന്‌ ഇന്നലെ ഉച്ചയ്ക്കുമുമ്പാണ് രണ്ടു തവണയും ആൽമരത്തിന്റെ ചില്ലയിലേക്ക് തീ പടർന്നത്. അഗ്നിശമന സേന ഉടൻ തീ അണച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. അഗ്നിബാധയെ തുടർന്ന് ഇടയ്ക്കിടെ ഫയർ ഫോഴ്സ് ആൽമരത്തിൽ വെള്ളം ഒഴിച്ച് തണുപ്പിക്കുന്നുണ്ട്.

അതേസമയം, യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ അയ്യപ്പകോപമാണ് തീ പിടിത്തത്തിന് കാരണമെന്നു പറഞ്ഞ് ഏതാനും തീർത്ഥാടകർ ശരണം വിളിച്ചു.