ചെങ്ങന്നൂർ: യു.ഡി.എഫിലെ വത്സമ്മ ഏബ്രഹാമിനെ നഗരസഭാ വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുത്തു. കേരള കോൺഗ്രസ് എം.അംഗം വത്സമ്മ ഏബ്രഹാമിന് 12 വോട്ടും ഇടതുപക്ഷ സ്വതന്ത്രാംഗം എസ്.ശ്രീകലയ്ക്ക് 9 വോട്ടും ലഭിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗത്തിലെ ഗീത കുശന് 6 വോട്ടും ലഭിച്ചു. കേരള കോൺഗ്രസ് എം.മുൻ സംസ്ഥാന കമ്മിറ്റിയംഗമായ വത്സമ്മ ഏബ്രഹാം നാലാം തവണയാണ് നഗരസഭാ കൗൺസിലറാകുന്നത്. മുൻ നഗരസഭാ വൈസ് ചെയർപേഴ്സണായിരുന്നു. നിലവിൽ നഗരസഭാ പത്താം വാർഡ് പുത്തൻകാവ് ഈസ്റ്റ് വാർഡിലെ കൗൺ സിലറാണ്. കേരളാ കോൺഗ്രസ് എമ്മിലെ കുഞ്ഞുഞ്ഞമ്മ പറമ്പത്തൂർ പാർട്ടിയിലെ ധാരണ പ്രകാരം സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പിന് കളമൊ രുങ്ങിയത്. ആർ.ഡി.ഒ അതുൽ എസ്.സ്വാമിനാഥൻ വരണാധികാരിയും സെക്രട്ടറി ജി.ഷെറി സഹ വരണാധികാരിയുമായിരുന്നു. ചെയർമാൻ ജോൺ മുളങ്കാട്ടിലിന് മുൻപാകെ വൈസ് ചെയർ പേഴ്സൺ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.