മല്ലപ്പള്ളി: പരിയാരം ഗവ. യു.പി. സ്കൂളിൽ സയൻസ് പാർക്ക് ആരംഭിച്ചു. വിദ്യാർഥികൾക്ക് ശാസ്ത്രപഠനത്തിന് സഹായകരമാകുന്ന രീതിയിൽ പാഠഭാഗങ്ങൾ പ്രവർത്തിപ്പിച്ച് പഠിക്കാനുള്ള പാർക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്തു. യു.പി. ശാസ്ത്ര പഠനത്തിനാവശ്യമായ ചലനം, പ്രകാശം, ജ്യോതിർഗോളങ്ങൾ, ശബ്ദം, ജലം,വായു തുടങ്ങിയവയെകുറിച്ച് വിദ്യാർഥികൾക്ക് അറിവു നേടാൻ സഹായിക്കുന്ന രീതിയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്ന പാർക്ക് സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരമാണ് നടപ്പിലാക്കിയത്. ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ് അദ്ധ്യക്ഷയായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. അജയൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പ്രകാശ് കുമാർ വടക്കേമുറി, അംഗങ്ങളായ പ്രിൻസി കുരുവിള, മോളി ജോയ്, രമ്യാ മനോജ്, പി.ടി.എ പ്രസിഡന്റ് പി.വി. പ്രദീപ് കുമാർ, ഹെഡ്മാസ്റ്റർ ജേക്കബ് ജോർജ്, പി.സി. മായാദേവി തുടങ്ങിയവർ സംസാരിച്ചു.