പത്തനംതിട്ട: പരാതി അന്വേഷിക്കുന്നതിനായി പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദ്ദിച്ചെന്ന് യുവാക്കൾ.
നാരങ്ങാനം സ്വദേശികളായ മുസ മിത്ത് നാസർ (20), എ.റിജാബ് (20) എന്നിവർക്കാണ് മർദ്ദനമേറ്റത്. പത്തനംതിട്ട വെട്ടിപ്രത്തെ വ്യാപാര സ്ഥാപനത്തിലേക്ക് കല്ലെറിഞ്ഞു എന്ന് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുവാക്കളെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. രക്ഷകർത്താക്കൾക്കൊപ്പം പത്തനംതിട്ട സ്റ്റേഷനിലെത്തിയപ്പോൾ എസ്.ഐയുടെ നേതൃത്വത്തിൽ ഏതാനും ഉദ്യോഗസ്ഥർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്ന് യുവാക്കൾ പറഞ്ഞു. പരിക്കേറ്റ ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.