root2

അടൂർ : സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്നലെ വൈകിട്ട് പൊലീസ് അടൂരിലും പഴകുളത്തും റൂട്ട് മാർച്ച് നടത്തി. ഡി.വൈ.എസ്.പി ആർ. ജോസ്, സി.ഐ എം. സന്തോഷ് കുമാർ, എസ്. ഐ രമേശൻ എന്നിവരുടെ നേതൃത്വത്തിൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് സെൻട്രൽ ജംഗ്ഷൻ ചുറ്റി കെ. എസ്. ആർ. ടി. സി കോർണറിൽ സമാപിച്ചു. തുടർന്നാണ് പഴകുളത്തും റൂട്ട്മാർച്ച് നടത്തിയത്. ഒന്നാം ബറ്റാലിയനിലെ നൂറോളം സേനാംഗങ്ങളാണ് അടൂർ പൊലീസിനൊപ്പം റൂട്ട് മാർച്ചിൽ അണിനിരന്നത്.