ഇലന്തൂർ : വല്ല്യവെട്ടം സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയ്ക്കുവേണ്ടി നിർമിച്ച പുതിയ‚ദേവാലയത്തിന്റെ കൂദാശാ ജനുവരി 8 ന് നടക്കും. വൈകുന്നേരം 4ന് നടക്കുന്ന പള്ളിപ്രതിഷ്ഠാ ശുശ്രൂഷക്ക് ഡോ. ജോസഫ് മാർത്തോമ്മാമെത്രാപ്പൊലിത്താ, ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തിമോഥയോസ് എപ്പിസ്‌കോപ്പാ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. മാർത്തോമാസഭാസെക്രട്ടറി റവ. കെ. ജി. ജോസഫ്, വികാരി ജനറാൾമാരായ വെരി. റവ. ഡോ. ജയൻ തോമസ്, വെരി. റവ. കെ. ഒ. ഫിലിപ്പോസ്, വെരി. റവ. ഡോ. ഡി. ഫിലിപ്പ്, ഭദ്രാസന സെക്രട്ടറി റവ. തോമസ് ജോർജ്, റവ. എം.എം. മത്തായി, സഭാട്രസ്റ്റി പി. പി. അച്ചൻകുഞ്ഞ്, ഭദ്രാസന ട്രഷറാർ ജിജി മാത്യു സ്‌കറിയാ തുടങ്ങിയവർ പങ്കെടുക്കും. 9ന് ബുധൻ രാവിലെ 7.30ന് പുതിയ ദേവാലയത്തിൽ തോമസ് മാർ തിമോഥയോസ് എപ്പിസ്‌കോപ്പാ വിശുദ്ധകുർബാന അർപ്പിക്കും. 1915ൽ„സ്ഥാപിതമായ‚ഇടവക 2015-16ൽ ശദാബ്ദി ആഘോഷിച്ചിരുന്നു.ആരാധിച്ചുകൊണ്ടിരുന്ന ദേവാലയം കാലപഴക്കത്താൽ ജീർണാവസ്ഥയിലായതിനാൽ 2017 മാർച്ച് 30ന് പുതിയ‚ദേവാലയത്തിന് ശിലയിട്ടു. 3000 സ്ക്വയർഫീറ്റ് വരുന്ന പള്ളിക്ക് 55ലക്ഷം രൂപ ചെലവായതായി ഇടവക വികാരി റവ. മഞ്ചുനാദ് സുന്ദർ പറഞ്ഞു.