00079

മല്ലപ്പള്ളി: ഭിന്നതയുടെ ലോകത്ത് ഐക്യം കാത്തു സൂക്ഷിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മലങ്കര മാർത്തോമാ സഭാ തിരുവനന്തപുരം കൊല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ബർന്നബാസ് എപ്പിസ്കോപ്പാ പറഞ്ഞു. ഓർത്തഡോക്സ്, മാർത്തോമ്മാ സഭകൾക്ക് തുല്യാവകാശമുള്ള കേരളത്തിലെ അഞ്ച് ദേവലയങ്ങളിൽ ഒന്നായ മല്ലപ്പള്ളി വെങ്ങലശ്ശേരി പള്ളിയിൽ നടന്ന സംയുക്താരാധനയോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാ ഗുരുരത്നം ഫാ.ടി.ജെ. ജോഷ്വാ പുതുവത്സര സന്ദേശം നൽകി. ഫാ. ജിനു ചാക്കോ, റവ.ബിബി മാത്യു ചാക്കോ, റവ. ഇ.ജെ ജോർജ്, ഫാ.ജോസഫ് ഏബ്രഹാം, ഡോ. ജേക്കബ് ജോർജ്, കുഞ്ഞു കോശി പോൾ എന്നിവർ പ്രസംഗിച്ചു.