പൂഴിക്കാട്: ഗവ.യു.പി സ്‌കൂളിൽ നടന്ന ഇംഗ്ലീഷ് ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ ദേവി ഉദ്ഘാടനം ചെയ്തു.പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതികളിലൊന്നായ ഹലോ ഇംഗ്ലീഷിന്റെയും, ഇംഗ്ലീഷ് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സ്‌കൂളിൽ നടപ്പിലാക്കിയ ഇ.എ.എസ് പരിപാടിയുടെ പ്രവർത്തനങ്ങളും, പാഠഭാഗങ്ങളിലെ പഠനനേട്ടങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിനായി നടത്തിയ വേറിട്ട പ്രവർത്തനങ്ങളും ചേർത്താണ് ഫെസ്റ്റ് നടത്തിയത്. പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം, കൊറിയോഗ്രാഫി,സംഭാഷണം എന്നിവ ശ്രദ്ധേയമായി.കുട്ടികൾ തയാറാക്കിയ മാഗസിൻ പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം ഡോ.ലതീഷ് പ്രകാശനം ചെയ്തു.നഗരസഭ കൗൺസിലർ സീന അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രതാപൻ, നഗരസഭ വൈസ് ചെയർമാൻ ആർ ജയൻ, സ്‌കൂൾ പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി,പി.ടി.എ പ്രസിഡന്റ് ബിജു, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ടി.ജി.ഗോപിനാഥൻ പിള്ള, അദ്ധ്യാപകരായ സുജ,അമ്പിളി,ശാലു,നിഷ, ദൃശ്യ, ശ്രീദേവി എന്നിവർ പങ്കെടുത്തു.