hashiqu
ഹാഷിഖ്

അടൂർ: എസ്.എഫ്.ഐ പ്രാദേശിക നേതാവിനെ തലക്കടിച്ചു പരിക്കേൽപ്പിച്ചു. എസ്.എഫ്.ഐ പറക്കോട് ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹാഷിഖിനാണ് മർദ്ദനമേറ്റത്.ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് സംഭവം.കായംകുളം പത്തനാപുരം സംസ്ഥാന പാതയിൽ അടൂരിൽ നിന്ന് പഴകുളത്തേക്ക് ഹാഷിഖ് ബൈക്കിൽ പോകുമ്പോൾ പതിന്നാലാം മൈലിനു സമീപം ആറംഗ സംഘം തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. ഇടതു കൈയ്ക്ക് പൊട്ടലുണ്ട്.അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.