sunish

കോന്നി: കുമ്പഴ എസ്റ്റേറ്റിൽ ടാങ്കർലോറിയിലെ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് വിഷവാതകം ശ്വസിച്ച് മരിച്ചു. പൊതിപ്പാട് പരേതനായ ചെന്താമരാക്ഷന്റെയും വത്സലയുടെയും മകൻ എസ്റ്റേറ്റ് തൊഴിലാളി സുനീഷ് (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. എസ്‌​റ്റേറ്റിൽ റബർ കറ ഉറയാതിരിക്കാൻ സൂക്ഷിച്ച അമോണിയ നിറച്ച ടാങ്ക്​ വൃത്തിയാക്കുന്നതിനിടെയാണ്​ അപകടം​.

സുനീഷിനെ രക്ഷിക്കാൻ ശ്രമിച്ച എസ്റ്റേറ്റ് ജീവനക്കാരൻ അനന്തരാമൻ, ഒന്നാം ഡിവിഷനിൽ ഉടയാരുടെ മകൻ മണികണ്ഠൻ എന്നിവർ വാതകം ശ്വസിച്ച്​ അവശനിലയിലായി. മൂവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സുനീഷിനെ രക്ഷിക്കാനായില്ല. വനജകുമാരി ആണ് സുനീഷിന്റെ ഭാര്യ. മകൾ: കുഞ്ഞാറ്റ.