m
ശ്രീഭദ്രകാളി ക്ഷേത്ര ഇളങ്കാവിൽ നടന്ന കർപ്പൂരാഴി തിരുവല്ല മഹാലക്ഷ്‍മി സിൽക്‌സ് ഉടമ വിനോദ്‌കുമാർ ദീപം തെളിച്ചു ഉദ്ഘാടനം നിർവ്വഹിക്കുന്നു

തിരുവല്ല: മുത്തൂർ എൻ.എസ്.എസ് കരയോഗത്തിന്റെയും ശ്രീഭദ്രാ അയ്യപ്പ സേവാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ശ്രീഭദ്രകാളി ക്ഷേത്ര ഇളങ്കാവിൽ കർപ്പൂരാഴി നടത്തി. യുവ വ്യവസായിയും തിരുവല്ല മഹാലക്ഷ്‍മി സിൽക്‌സ് ഉടമയുമായ വിനോദ്‌കുമാർ ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് എൻ.രഞ്ജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് യൂണിയൻ കമ്മിറ്റിയംഗം കെ.രാജേന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി പി.എൻ.ഗോപൻ, അയ്യപ്പസേവാസമിതി പ്രസിഡന്റ് ആർ.മിഥുൻ,സെക്രട്ടറി കണ്ണൻ, മുൻസിപ്പൽ കൗൺസിലർ പി.എസ്. സുരേഷ്‌കുമാർ, എം.വിനീഷ്‌കുമാർ, നിധിൻ പി.നായർ എന്നിവർ സംസാരിച്ചു.