grama-nyayalama-kettidam
ആൽമരം വളർന്ന് അപകടാവസ്ഥയിലായ ഗ്രാമന്യായാലയ കെട്ടിടം

പന്തളം: അപകടകരമായി ആൽമരങ്ങളും വളളിപ്പടർപ്പുകളും വളരുന്നത് പന്തളം ഗ്രാമന്യായാലയത്തിനു ഭീഷണിയാകുന്നു. ഇതു നീക്കം ചെയ്യാൻ നടപടി സ്വീകരിക്കാൻ അധികാരികൾ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടമാണിത്. ഗ്രാമന്യായാലയം പ്രവർത്തനമാരംഭിച്ചപ്പോർ അതിനായി വിട്ടുകൊടുത്തതാണ്. ഈ കെട്ടിടത്തിനു മുകളിലും വശങ്ങളിലെ ഭിത്തിയിലുമാണ് ആൽമരങ്ങൾ വളർന്നു വരുന്നത്. മരങ്ങളുടെ വേര് ഉള്ളലേക്കിറങ്ങി കെട്ടിടത്തിന്റെ ഭിത്തിക്ക് വിള്ളൽ വീണു തുടങ്ങി. എന്നിട്ടും ഇതു വെട്ടിക്കളയാനുള്ള നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. മരങ്ങളോടൊപ്പം വളർന്നു വരുന്ന വള്ളിപ്പടർപ്പുകൾ വൈദ്യുതി തൂണുകളലേക്കും പടർന്നു കയറിയിരിക്കുകയാണ്. പന്തളം ബ്ലോക്കാസ്ഥാനമായി പ്രവർത്തിക്കുമ്പോഴും ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താൻ അധികൃതർ തയാറായിരുന്നില്ല. ഈ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസും ചോർന്നൊലിച്ച് പരിതാപാവസ്ഥയിലാണ്. ഇതിന്റെ അറ്റകുറ്റപ്പണികളിലും ബന്ധപ്പെട്ടവർ കാട്ടുന്നത് അലംഭാവമാണ്.