babu-george

പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി കെ.കരുണാകരൻ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി കുട്ടികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ നടത്തി. ഡി. സി. സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി റോജി പോൾ ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു.
വൊക്കേഷണൽ ഹയർ സെക്കണ്ടറി മുൻ ഡെപ്യൂട്ടി ഡയറക്ടർ കരിക്കുലം ബി. ലവകുമാർ സെമിനാറിന് നേതൃത്വം നൽകി. പാലിയേറ്റീവ് ജില്ലാ കോ-ഓർഡിനേറ്റർ ലൂയിസ് വിനയൻ, ആനി മാത്യു, അശ്വതി, ഡേവിഡ് തോമസ്, നീതു രതീഷ്, ബിനു ജോഷ്യാ, അനു ഫിലിപ്പ്, ജെമി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.