നാരങ്ങാനം: കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷമായ ഭാഗങ്ങളിലൊന്നായ നാലാം വാർഡിലെ മുതുമരത്തിൽ; പാടിയ്ക്കൽ, വളഞ്ഞിലേത്ത് ഭാഗങ്ങളിലുള്ള എഴുപതോളം വീടുകളിൽ ഈ വേനൽകാലത്ത് തന്നെ കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയുടെ പണികൾ അവസാന ഘട്ടത്തിലെത്തി. നാലാം വാർഡ് മെമ്പറായ അഭിലാഷ് സമർപ്പിച്ച പദ്ധതി പ്രകാരം വീണാ ജോർജ് എം.എൽ.എ.അനുവദിച്ച അൻപത് ലക്ഷം രൂപ മുടക്കിയാണ് നിർമാണം പൂർത്തിയാക്കുന്നത്. വളഞ്ഞിലേത്ത് പടിയിൽ നിലവിലുണ്ടായിരുന്ന കുളത്തിനോട് ചേർന്ന് നിർമിച്ച കിണറിന്റെ പണി പൂർത്തിയായി. മുതുമരത്തിൽ ഭാഗത്ത് നിർമിച്ച ടാങ്കിന്റെ പണിയും പൂർത്തിയായി. പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഫെബ്രുവരി പകുതിയോടെ ഉദ്ഘാടനം നടത്തി വെള്ളമെത്തിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.