bodubero

ഇലന്തൂർ: ആഫ്രിക്കൻ തുടിയുടെ അകമ്പടിയിൽ അരങ്ങേറിയ ബോഡുബെറോ സംഗീതം ഇലന്തൂരിന് പുതുമയായി. സംസ്ഥാനത്തെ ആദ്യ ബോഡുബെറോ കലാകാരനും നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടറുമായ സുരേഷ് സോമയുടെ നേതൃത്വത്തിലാണ് ഇലന്തൂരിന് വിസ്മയമായ സംഗീതരാവ് ഒരുക്കിയത്. ഇലന്തൂർ നാട്ടൊരുമ, നാൻസി നിധി ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് മാർക്കറ്റ് ജംഗ്ഷനിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ പരിപാടി സംഘടിപ്പിച്ചത്. ഹിമാചലി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലെ നാടൻ പാട്ടുകളും വായ്ത്താരികളും മാലി സംഗീതവുമായി കോർത്തിണക്കിയ ബോഡുബെറോയിൽ സദസും വേദിയും ഒന്നായി. നൂറിലേറെയാളുകൾ ആസ്വദകരായെത്തി.

വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന 11പേർ ദീപം തെളിച്ച സാംസ്‌കാരിക സന്ധ്യക്ക്‌ ശേഷമാണ് പരിപാടി അരങ്ങേറിയത്.

നാട്ടൊരുമ രക്ഷാധികാരികളായ കെ.അശോക് കുമാർ, ഡോ. വിജയകൃഷ്ണൻ, പ്രസിഡന്റ്‌ സാം ചെമ്പകത്തിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ബി. സത്യൻ, വരട്ടാർ പുനരുജ്ജീവന സമിതി കോ ഓർഡിനെറ്റർ ബീന ഗോവിന്ദ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം സണ്ണി തോമസ്, ലൈബ്രറി കൗൺസിൽ താലൂക്ക് യൂണിയൻ സെക്രട്ടറി സോമരാജൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി.ആർ പ്രദീപ്, മികച്ച കർഷകൻ തോമസ് ചെറിയാൻ, മികച്ച അദ്ധ്യാപിക ശാന്തകുമാരി, പടേനി കലാകാരി പൊടിയമ്മ, ചലച്ചിത്ര സംവിധായകൻ അനു പുരുഷോത്തമൻ എന്നിവർ ചേർന്നു ദീപം പകർന്നു.

പ്രസിഡന്റ്‌ സാം ചെമ്പകത്തിൽ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി വി.എസ്. സുനിൽ കുമാർ, ട്രഷറർ സജി വർഗീസ്, വൈസ് പ്രസിഡന്റ്‌ പി.കെ. സുശീൽ കുമാർ, മനോജ് ഇ. തോമസ്, ഗോപിനാഥ് മറുകര, ശ്രീരാജ് ചന്ദനപ്പള്ളിൽ, ദിലീപ് ഇലന്തൂർ എന്നിവർ സംസാരിച്ചു.