s
എസ്.എൻ.ഡി.പി യോഗം ചുമത്ര ശാഖയിൽ നടന്ന സ്വാഗതസംഘ രൂപീകരണയോഗം തിരുവല്ല യൂണിയൻ കൺവീനർ അനിൽ.എസ്ഉഴത്തിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: എസ്.എൻ.ഡി.പി യോഗം 2048-ാം ചുമത്ര ശാഖയോഗത്തിൽ മാർച്ച് 29,30,31 തീയതികളിൽ സ്വാമി സച്ചിദാനന്ദയുടെ മുഖ്യകാർമികത്വത്തിൽ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നടക്കും. ധ്യാനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം മുഖ്യ രക്ഷാധികാരികളായി തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്.ഉഴത്തിൽ, ചെയർമാനായി ശാഖാ പ്രസിഡന്റ് എൻ.ആർ. പ്രസാദ്, വൈസ് ചെയർമാനായി വൈസ് പ്രസിഡന്റ് മോഹൻദാസ്, ജനറൽ കൺവീനറായി ശാഖ സെക്രട്ടറി കെ.എൻ.അനിരുദ്ധൻ, ജോ.കൺവീനറായി യൂണിയൻ കമ്മിറ്റിയംഗം ആർ.ഗീതക്യഷ്ണൻ, മാനേജിംഗ് കമ്മിറ്റിയംഗം രാമഭദ്രൻ എന്നിവരെയും 51 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സ്വാഗതസംഘ രൂപീകരണ യോഗം തിരുവല്ല എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ അനിൽ.എസ്ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. ധ്യാനത്തിന്റെ ഗുരുപൂജാ കൂപ്പൺ വിതരണം യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു.