എഴുമറ്റൂർ : ഹർത്താൽ ദിനത്തിൽ എഴുമറ്റൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ദിലീപിന്റെ (21) കൈ കൂട്ടം ചേർന്ന് തല്ലിയൊടിച്ച കേസിൽ ആർ.എസ്.എസ്കാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആനക്കുഴി കാരമല പുത്തൻവീട്ടിൽ രാഹുൽ നായർ (21), പുളികപതാൽ സഞ്ചു (22), കല്ലുപുരയിൽ രഞ്ചിത്ത് (29) എന്നിവരെ പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ അരുൺ മോഹൻ, ദീപു രാജ്, സേതു, സുരേഷ്, അനൂപ് എന്നിവർ ഒളിവിലാണ്. എട്ട് പേർ ചേർന്നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ദിലീപിന്റെ കൈ തല്ലിയൊടിച്ചത്.