kalnattal
ചെറുകോൽപ്പുഴ കൺവെൻഷന് കാൽ നാട്ടുന്നു

അയിരൂർ: ഫെബ്രുവരി 3 മുതൽ 10 വരെ നടക്കുന്ന അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് വേദി ഒരുക്കുന്ന വിദ്യാധിരാജ നഗറിൽ നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ടുകർമ്മം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി. എൻ. ഉപേന്ദ്രനാഥ കുറുപ്പ് നിർവ്വഹിച്ചു. പമ്പാമണൽപ്പുറത്ത് ആചാര്യ സുനിൽ മഹാദേവന്റെയും കുറിയന്നൂർ ദേവരാജൻ ആചാരിയുടെയും നേതൃത്വത്തിൽ ഭൂമിപൂജയും ഗണപതി ഹോമവും നടത്തി. ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റുമാരായ പി.എസ്. നായർ, മാലേത്ത് സരളാദേവി, സെക്രട്ടറി എ.ആർ. വിക്രമൻപിള്ള, ജോ. സെക്രട്ടറിമാരായ ഡി. രാജഗോപാൽ, അനൂപ് കൃഷ്ണൻ, ഖജാൻജി ടി.കെ. സോമനാഥൻ നായർ, പബ്ലിസിറ്റി കൺവീനർ എം. അയ്യപ്പൻകുട്ടി, പന്തൽ സ്റ്റാൾ കമ്മിറ്റി കൺവീനർ വേണുഗോപാലൻ നായർ, അഡ്വ. എം.പി. ശശിധരൻ നായർ, വനിത വേദി കൺവീനർ രത്‌​നമ്മ വി. പിള്ള, അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തമ്പി, ഹിന്ദുമത മഹാമണ്ഡലം എക്‌​സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. ഹരിദാസ്, അഡ്വ. ജയവർമ്മ, കെ. കെ. ഗോപിനാഥൻ നായർ, കെ.പി. സോമൻ, എം.ടി. ഭാസ്​കര പണിക്കർ, അഡ്വ. പ്രകാശ് ചരളേൽ, വിലാസിനി രാമചന്ദ്രൻ, ജി. കൃഷ്ണകുമാർ, വി.കെ. രാജഗോപാൽ, അനിരാജ് ഐക്കര, എം.എസ്. രവീന്ദ്രൻ നായർ, ജഗൻമോഹൻ ദാസ്, വിജയൻ നായർ, ശ്രീജിത്ത് വെള്ളിയറ, ജി. രാജ് കുമാർ, കെ.എൻ. സദാശിവൻ നായർ, കെ.എസ്. സദാശിവൻ നായർ, ശ്രീധരൻ നായർ, പ്രസന്നകുമാർ പുറമ്പാറ, സുധീഷ് ഇലന്തൂർ, പി.ആർ. ഷാജി, ചന്ദ്രശേഖരകുറുപ്പ്, രവി കുന്നേക്കാട്ട്, മനോജ് മാധവശ്ശേരിൽ, പ്രീത ബി. നായർ, രമാമോഹനൻ, പ്രസന്ന വേണുഗോപാൽ, രാജീവ് മഠത്തിൽ, ഗോപിനാഥൻ നായർ ഓതറ, എം. പ്രസാദ്, റ്റി.ആർ. ഗോപകുമാർ, പി. എൻ. സോമൻ എന്നിവർ നേതൃത്വം നൽകി.