darna

ചെങ്ങന്നൂർ: ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കോർഡിനേഷൻ ഒഫ് പെൻഷനേഴ്‌സ് ഓർഗനൈസേഷൻ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കൂട്ടധർണ സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി. മഹാദേവൻ നായർ അദ്ധ്യക്ഷത വഹിച്ചു. എൻ.സദാശിവൻ നായർ, പി.ജി.രാധാകൃഷ്ണൻ,സി.എൻ. സുശീലൻ, ഡി.ചന്ദ്രൻ, ടി.കെ.സുഭാഷ്, കെ.രമാദേവി, എം.കെ.നാണപ്പൻ എന്നിവർ പ്രസംഗിച്ചു.