അടൂർ: സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. ഡി. ബൈജുവിന്റേതുൾപ്പെടെ നിരവധി സി.പി.എം നേതാക്കളുടെ വീടുകൾ ആക്രമിച്ച സംഭവത്തിൽ രണ്ട് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂർ ഐവർകാല സൂരജ് ഭവനിൽ എസ്.സൂരജ് (24), കടമ്പനാട് കാട്ടിത്താംവിള ജംഗ്ഷൻ സൗമ്യ ഭവനിൽ എസ്. സുമേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇരുവരും ശാസ്താംകോട്ടയിലുള്ള ഒളിസങ്കേതത്തിലായിരുന്നു .ഡി വൈ. എസ്.പി ആർ. ജോസിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനിടയിലാണ് ഇരുവരും പിടിയിലായത്.