chinnu-s-nair
ചിന്നു എസ്.നായർ

ചെങ്ങന്നൂർ: കുസാറ്റ് ബി.ടെക് പരീക്ഷയിൽ ഇരട്ടകൾക്ക് ഒന്നും രണ്ടും റാങ്ക്. ശാസ്താംകുളങ്ങര വടക്കേപ്പറമ്പിൽ വീട്ടിലാണ് പരീക്ഷാഫലം ഇരട്ടി മധുരമായത്. ഇരട്ടകളായ ചിന്നു. എസ്.നായരും മിന്നു. എസ്.നായരുമാണ് സിവിൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടിയത്. കിടങ്ങൂർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനികളായ ഇവർ. ചെറുപ്പം മുതലേ ഒരേ ക്ലാസിലാണ് പഠനം അഭിരുചികളും ഒരേ പോലെ തന്നെ. എസ്.എസ്.എൽ.സി.ക്കും പ്ലസ്ടുവിനും എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. സിവിൽ എഞ്ചിനീയറിംഗ് തന്നെയാണ് ഇരുവരും തിരിഞ്ഞെടുത്തതും. ഓരേ കോളേജിൽ തന്നെ പ്രവേശനം ലഭിച്ചു. റിട്ട.വെറ്റിനറി ഡോക്ടർ വി.ചന്ദ്രമോഹനൻ നായരുടെയും ചെറിയനാട് ദേവസ്വം ബോർഡ് ഹൈസ്‌കൂൾ അദ്ധ്യാപിക സുമാ ദേവിയുടെയും മക്കളാണ്.