പത്തനംതിട്ട : പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിനുളളിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കുമ്പളാംപൊയ്ക മാപ്പിള വീട്ടിൽ എം.എം.ഏബ്രഹാമിന്റെ മകൻ ലിൻസ് ഏബ്രഹാം (17) ആണ് മരിച്ചത്. തിങ്കളാഴ്ച ലിൻസിനേയും സുഹൃത്തുക്കളായ രണ്ട് പേരെയും ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മാതാപിതാക്കൾ എത്തിയ ശേഷം വിദ്യാർത്ഥികളെ ഉപദേശിച്ചു വിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ പേരിൽ ലിൻസ് വീട്ടുകാരുമായി വഴക്കിട്ടിരുന്നതായി പറയുന്നുണ്ട്. ഇന്നലെ രാവിലെ ആറ് മണിയ്ക്ക് വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. റാന്നി എസ്.സി എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്. പിതാവ് വിദേശത്താണ്. അമ്മ : സാലി. സഹോദരങ്ങൾ: ജിൻസ്, നേഹ, സ്നേഹ.