phv
കുടുക്കപൊട്ടിച്ചും കിളികൂട്ടിൽനിന്ന് അവരെത്തി പ്രിയകൂട്ടുകാരിക്ക് സ്വാന്ത്വനമേകാൻ.

പള്ളിക്കൽ: കുടുക്കപൊട്ടിച്ചും കിളികൂട്ടിൽനിന്ന് അവരെത്തി പ്രിയകൂട്ടുകാരിക്ക് സ്വാന്ത്വനമേകാൻ.

പഴകുളം ആലുംമൂട് തുണ്ടിൽ പടീറ്റതിൽ ശ്രീജയുടെ മകൾ ശ്രീജു(20)ഇരുവൃക്കകളും തകരാറിലായി ചികിത്സിക്കാൻ പണമില്ലാതെ വിഷമിക്കുന്ന വാർത്ത കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇളംപള്ളിൽ പ്രതീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ കുട്ടികളുടെ കൂട്ടായ്മയായ കിളിക്കൂടിന്റെ സഹയാത്രികയായിരുന്നു ശ്രീജു. ശ്രീജുവിന്റെ ദൈന്യാവസ്ഥ അറിഞ്ഞകൂട്ടുകാർ അവരവരുടെ വീട്ടിൽ ചെറിയ വഞ്ചികളിൽ സ്വരൂപിച്ചിരുന്ന തുക ശ്രീജുവിന്റെ ചികിത്സക്കായി നൽകാൻ തീരുമാനിക്കുകയായിരുന്നു. പ്രതീക്ഷയിലെ മുതിർന്ന കൂട്ടുകാർ അവർക്ക് എല്ലാപ്രോത്സാഹനവും അവരെകൊണ്ട് കഴിയാവുന്നവിധം സഹകരിക്കുകയും ചെയ്തു. തുടർച്ചയായ തലകറക്കത്തിന് ചികിത്സതേടിയപ്പോഴാണ് ഹൃദയവാൽവ് തകരാറിലാണന്ന് അറിയുന്നത്.അംഗൻവാടി ഹെൽപ്പറായ അമ്മ ശ്രീജയുടെ പേരിലുള്ള വസ്തുവും വീടും വിറ്റാണ് വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി കഴിഞ്ഞപ്പോഴാണ് ഇരുവൃക്കകളും തകരാറിലാണന്ന് അറിയുന്നത്. ഇപ്പോൾ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൾ കോളേജിലെ ചികിത്സയിലാണ്. ഈ മാസമാണ് ഡോക്ടർമാർ ഒാപ്പറേഷൻ നിശ്ചയിക്കുന്നത്. മറ്റുള്ളവരുടെ സഹായം മാത്രമാണ് ഈ നിർദന കുടുംബത്തിന്റെ മുന്നിലുള്ള ഏകമാർഗം.