അടൂർ : പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐയുടെ അടൂരിലുള്ള വീടിന് നേരേ പെട്രോൾ ബോംബ് ആക്രമണം. പറക്കോട് ആദർശ് നിവാസിൽ വേണുവിന്റെ വീടിന് നേരേയാണ് ഇന്നലെ പുലർച്ചെ രണ്ടേകാലോടെ ആക്രമണമുണ്ടായത്. എസ്.ഐ വേണുവും ഭാര്യയും ഉറങ്ങുകയായിരുന്ന മുറിയുടെ ജനാലയിലേക്ക് പെട്രോൾ ബോംബ് എറിയുകയായിരുന്നു. ജനാലയുടെ ചില്ല് തകർന്നു. കർട്ടനും മുറിയിലെ മേശയ്ക്ക് മുകളിൽ വച്ചിരുന്ന തുണികളും കത്തിനശിച്ചു. അടൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാളവിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സി.പി.എമ്മിന്റെ രണ്ട് നേതാക്കളുടെ വീടിന് നേരെയും മൊബൈൽ കടയ്ക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളിൽ പെട്രോൾ ബോംബ് ആക്രമണങ്ങൾ ഉണ്ടായിരുന്നു.