പന്തളം: ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെൺമണി ഏറം റോബിൻ വില്ലായിൽ റെജി തോമസിന്റെ മകൻ റോബിൻ റെജി (20) ആണ് മരിച്ചത്.ഇന്നലെ പുലർച്ചെ 2.45 ന് കുളനട ജംഗ്ഷനിലാണ് അപകടം. പന്തളത്ത് നിന്നും ചെങ്ങന്നൂരിലേക്കു പോയ ലോറി റോബിൻ സഞ്ചരിച്ച ബുള്ളറ്റുമായി കൂട്ടിയിടിച്ചാണ് അപകടം. ആനന്ദപ്പള്ളിയിലുള്ള ബന്ധുവീട്ടിലേക്ക് റോബിൻ പോകുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി മരണം സംഭവിച്ചു. പൊലീസ് മേൽനടപടി സ്വീകരിച്ചു. വത്സമ്മയാണ് മാതാവ്. സഹോദരി : റീനാ റെജി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് നടക്കും.