g
പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രത്തിൽ നടന്ന പീതാംബദീക്ഷ സ്വീകരിക്കൽ യോഗം സ്വാമി ധർമ്മചൈതന്യ ഭദ്രദീപം തെളിക്കുന്നു

തിരുവല്ല: എസ്.എൻ.ഡി.പി യോഗം പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് 19 മുതൽ 22 വരെ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നടക്കും. പീതാംബരദീക്ഷ സ്വീകരിക്കൽ യോഗം തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ശശികുമാർ ഐരാമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ പീതാംബരദീക്ഷ നൽകി. ശാഖാ സെക്രട്ടറി സുബി.വി.എസ്, യൂണിയൻ കമ്മിറ്റിയംഗം ശിവദാസ് തോപ്പിൽ എന്നിവർ പ്രസംഗിച്ചു.