ചെങ്ങന്നൂർ: ഇടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളിന് കൊടിയേറി. ഫാ.ഷിബു വർഗീസ്, എൻ.ഐ.ജോർജ്ജ്, വി.സി. ജോർജ്ജ് എന്നിവർ സംബന്ധിച്ചു. വ്യാഴാഴ്ച മുതൽ വൈകുന്നേരം വചനപ്രഘോഷണം നടക്കും. വെള്ളിയാഴ്ച രാവിലെ ശതാബ്ദി ജൂബിലി ഒരുക്ക ധ്യാനം. തിങ്കളാഴ്ച സന്ധ്യാ നമസ്‌കാരത്തിന് മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും തുടർന്ന് റാസ. 8.45ന് ഇടനാട് സെന്റ് മേരീസ് ഗ്രൂപ്പിന്റെ മാർഗംകളി. ചൊവ്വാഴ്ച എട്ടരയ്ക്ക് മൂന്നിന്മേൽ കുർബാന, 11ന് ശതാബ്ദി ജൂബിലി സമ്മേളനം ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. കുറിയാക്കോസ് മാർക്ലിമ്മിസ് മെത്രാപോലീത്ത മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് സമൂഹസദ്യയും വൈകിട്ട് റാസയും നടക്കും.