sob-v-m-joseph

ചിറ്റാർ : വയ്യാറ്റുപുഴ പുലയൻപാറ വട്ടപ്പറമ്പിൽ വി.എം. ജോസഫ് (54) ബഹറിനിൽ നിര്യാതനായി. ഞായറാഴ്ച മനാമയിലെ താമസസ്ഥലത്ത് പക്ഷാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണു. ഉടൻതന്നെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടോടെ അത്യാസന്നനിലയിൽ ആവുകയും മരണം സംഭവിക്കുകയുമായിരുന്നു. 10 വർഷമായി മനാമയിലെ മദൻ ഇലക്ട്രോണിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു . ഭാര്യ :കുമ്പഴ നെടുംപുറത്ത് ഷേർലി. മക്കൾ : ഷിജോ ജോസഫ്, സോന ജോസഫ്. സംസ്‌കാരം ഇന്ന് 3ന് വയ്യാറ്റുപുഴ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.