ചെങ്ങന്നൂർ: ടാങ്കർ ലോറിയിടിച്ച് മിനി വാൻ മറിഞ്ഞു. ഒരാൾക്ക് പരുക്കേറ്റു. എം.സി റോഡിൽ കാരയ്ക്കാട് ജംഗ്ഷനു സമീപം ഇന്നലെ വെളുപ്പിന് 5 മണിക്കാണ് സംഭവം. ഒരേ ദിശയിലായിരുന്നു വാഹനങ്ങൾ സഞ്ചരിച്ചിരുന്നത്. റോഡിലെ ഹമ്പിൽ കയറിപ്പോഴാണ് മിനി ലോറിയുടെ പുറകിൽ ടാങ്കർ ലോറിയിടിച്ചത്. ടാങ്കർ കാലിയായിരുന്നു. ടാങ്കറിലുണ്ടായിരുന്ന ഒരാൾക്ക് പരുക്കേറ്റു. മുമ്പും ഇവിടെ ധാരാളം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.