തിരുവല്ല: ഹോർട്ടികൾച്ചർ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള പുഷ്പമേളയോടനുബന്ധിച്ചുള്ള കാർഷിക സെമിനാർ 20ന് മൂന്നിന് വൈ.എം.സി.എയിൽ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ജൈവവളവും വെള്ളായനി കാർഷിക സർവകലാശാലയിൽ നിന്നുള്ള പച്ചക്കറി വിത്തും നൽകും. പുഷ്പമേളയോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം കെ.എസ്.എഫ്.ഇ. ചെയർമാൻ ഫിലിപ്പോസ് തോമസ് നിർവഹിച്ചു. ബിജു ലങ്കാഗിരി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ടി.കെ.സജീവ്, ജനറൽ കൺവീനർ സാം ഈപ്പൻ, ജനറൽ സെക്രട്ടറി ഇ.എ. ഏലിയാസ്, ബേബി സഖറിയ ടൈറ്റസ്, ബിനു വി. ഈപ്പൻ, റോജി കാട്ടാശേരി, ജോൺ മാത്യു, സെബാസ്റ്റിൻ കാടുവെട്ടൂർ എന്നിവർ സംസാരിച്ചു.