prayar-

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീംകോടതിയിലുള്ള പുനഃപരിശോധനാ ഹർജിയിൽ വിധി അനുകൂലമാകാൻ പൊൻകുന്നം ജഡ്ജിയമ്മാവൻ നടയിൽ മകരവിളക്ക് ദിവസം നാരായണീയ പാരായണ യജ്ഞവും വഴിപാടും നടത്തുമെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.

രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതു വരെയാണ് പാരായണം. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി വരുന്നതു വരെയോ, കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തുന്നതു വരെയോ ശബരിമലയിലേക്കില്ല. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രയാർ പറഞ്ഞു.