anilraj

ഇളമണ്ണൂർ: വീട് കുത്തിതുറന്ന് സ്വർണവും വീട്ടുപകരണങ്ങളും മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ കൂടൽ പൊലീസ് പിടികൂടി. പത്തനംതിട്ട തോണിക്കുഴി ഇരിപ്പ ചുവട്ടിൽ വീട്ടിൽ അനിൽ രാജ് (39) ആണ് അറസ്റ്റിലായത്. രണ്ടാംപ്രതി മലയാലപ്പുഴ സ്വദേശി അഖിലിനെ (24) നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം. നെല്ലിമുരുപ്പ് എള്ളുംകാല രാജ്ഭവനിൽ ജയേഷ് കുമാറിന്റെ അടഞ്ഞുകിടന്ന വീട് കുത്തിതുറന്ന് സ്വർണം, വിളക്കുകൾ, വാച്ച്, ക്യാമറ, എ.ടി.എം കാർഡ് എന്നിവ മോഷ്ടിക്കുകയായിരുന്നു. എസ്.ഐമാരായ പി.എസ്.ധർമജിത്, എസ്.ആർ.സേതുനാഥ്, എസ്.സി.പി.ഒ എൻ സന്തോഷ്, സി.പി.ഒ അജീഷ് ആർ.നായർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.