pallickal

പള്ളിക്കൽ : പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾക്കായി പള്ളിക്കൽ ഗ്രാമ പഞ്ചായത്തും എക്‌സൈസ് വകുപ്പും ചേർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി സന്തോഷ് ഉദ്ഘാടനം ചെയ്തു. സജി കൊക്കാട് ക്ലാസ് നയിച്ചു. സി ഡി എസ് ചെയർപേഴ്സൺ ലളിതാ ഭാസുരൻ, പഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണനുണ്ണിത്താൻ, സ്‌കൂൾ എച്ച് എം മോഹനൻ, ശാന്തന്മ, പ്ലാൻ കോഡിനേറ്റർ അനുരാഗ്, മീര എന്നിവർ പങ്കെടുത്തു.