kudumbasree
ഡി.ഡി.യൂ. ജി. കെ. വൈയുടെ ഭാഗമായി തൊഴിൽ പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും സംഗമ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ ദേവി നിർവഹിക്കുന്നു

പത്തനംതിട്ട : ഡി.ഡിയൂ.ജി.കെ.വൈ. (ദീന ദയാൽ ഉപാദ്ധ്യയ ഗ്രാമീണ കൗശല്യ യോജന) യുടെ ഭാഗമായി തൊഴിൽ പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും സംഗമ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ ദേവി നിർവഹിച്ചു. ജില്ലാ ക്ഷേമകാര്യ സമിതിയുടെ സ്ഥിരം അംഗം ലീല മോഹൻ അദ്ധ്യക്ഷത വഹിച്ചു. നൈപുണ്യ പരിശീലനത്തിന്റെ കുറവ് നികത്തി ജോലിക്ക് യുവതീയുവാക്കളെ പ്രാപ്തമാക്കുക എന്നതാണ് ഡി.യു.ജി. കെ.വൈ.യുടെ ലക്ഷ്യം. 18 മുതൽ 35 വയസ് വരെ ഉള്ളവരെയാണ് ഡി.യൂ. ജി. കെ. വൈ. യുടെ ഭാഗമായുള്ള പരിശീലനത്തിൽ ഉൾപ്പെടുത്തുന്നത്. പദ്ധതി. വിശദീകരിച്ച് ബ്ലോക്ക് കോർഡിനേറ്റർ ബിന്ദി മോഹൻ പറഞ്ഞു. ഡി.യൂ. ജി. കെ. വൈ. യുടെ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ജില്ലാ മിഷൻ അവതരിപ്പിക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ വിജിൽ ബാബു പരിചയപ്പെടുത്തി. ശ്രീജിത്ത് പി, സ്മിത തോമസ് . കുടുംബശ്രീ അഡീഷണൽ ജില്ലാ മിഷൻ കോർഡിനേറ്റർ എ.മണികണ്ഠൻഎന്നിവർ സംസാരിച്ചു. കുടുംബശീ ബ്ലോക് കോഓർഡിനേറ്റർമാർ പങ്കെടുത്തു.