അടൂർ: അടൂരിൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനിടെ ഉണ്ടായ അക്രമസംഭവങ്ങളിലും സംഘപരിവാർ പ്രവർത്തകരുടെ വീടുകൾ തല്ലിത്തകർത്ത കേസിലും അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ അടൂർ ബ്ളോക്ക് സെക്രട്ടറി മണ്ണടി കണിയാം കോണത്ത് തെക്കേതിൽ ശ്രീനി എസ്. മണ്ണടി (37), ബ്ലോക്ക് പ്രസിഡന്റ് അടൂർ കണ്ണംങ്കോട് ചരുവിളപടിഞ്ഞാറ്റതിൽ മുഹമ്മദ് അനസ് (37), ജില്ലാ വൈസ് പ്രസിഡന്റ് പെരിങ്ങനാട് തെക്കുംമുറി വികാസ് വില്ലയിൽ വികാസ് ടി. നായർ (34), തൂവയൂർ തെക്ക് ഷൈനി ഭവനിൽ ഷൈജു (31), ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പഴകുളം കിഴക്ക് തെന്നാംപറമ്പിൽ സതീഷ് ബാലൻ (32) എന്നിവരാണ് അറസ്റ്റിലായത്.