sob-harinath


ചെങ്ങന്നൂർ : നാട്ടിലേക്ക് മടങ്ങുന്നതിന് ട്രെയിൻ കാത്ത്നിൽക്കുന്നതിനിടെ ശബരിമല തീർത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. ആന്ധ്രാധ്രാപ്രദേശ് പുട്ടപർത്തി ചിത്രാവദി കൊത്താർ റോഡ് നിവാസി യാദപ്പാള്ളി നരഗരാജുവിന്റെ മകൻ ഹരിനാഥ് (38) ആണ് മരിച്ചത്. ശബരിമല ദർശനത്തിനു ശേഷം ഇന്നലെ ഉച്ചയോടു കൂടിയാണ് തന്റെ മകനൊപ്പം ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങിയത്.ഉച്ചയ്ക്ക് 3 മണിക്കുള്ള ഗുവാഹത്തി എക്‌സ്പ്രസ്സ് ട്രെയിനിൽ നാട്ടിലേയ്ക്ക് പോകാൻ കാത്തു നിൽക്കുമ്പോഴാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആർ.പി.എഫും യാത്രക്കാരും ആംബുലൻസ് വിളിച്ചു വരുത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.