കടമ്പനാട്: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ഐവർകാല പടിഞ്ഞാറ്റക്കര വടക്ക് കാഞ്ഞിരവിളയിൽ കെ. കെ. ഷാഹുൽ ഹമീദ് (88) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ഐവർകാല ജുമാ മസ്ജിദിൽ. ഭാര്യ: പരേതയായ കാസിം ബീവി. മക്കൾ: എസ്. ബഷീർ, അബ്ദുൾ സലീം റഷീദ്, ഹാജിറ, റഷീദ (ടീച്ചർ, ഗവ. എച്ച്. എസ്. എസ്. ഇലന്തൂർ), അഡ്വ. എ. ജലാൽ ,റജീന (പ്രിൻസിപ്പാൾ ഗവ. വി. എച്ച്. എസ്. എസ്.ഇലന്തൂർ). മരുമക്കൾ: ഫാത്തിമ, നബീസ, ഗീത, എ. റഹിം, സിറാജുദീൻ (ഹെൽത്ത് ഇൻസ്പെക്ടർ, പത്തനംതിട്ട), ഷംന (ടീച്ചർ ഗവ. എൽ. പി. എസ്. പാണ്ടി മലപ്പുറം), ഷാജി.