ഇലവുംതിട്ട: ജനപ്രിയ നോവലിസ്റ്റും അദ്ധ്യാപകനുമായ മെഴുവേലി കാവുംപുറത്ത് ബാബുജി(മെഴുവേലി ബാബുജി)യുടെ ഭാര്യ പുഷ്പലത (48) നിര്യാതയായി. മെഴുവേലി പത്മനാഭോദയം ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപികയാണ്. മെഴുവേലി തോലേത്തടത്തിൽ കുടുംബാംഗമാണ്. മൃതദേഹം നാളെ രാവിലെ ഒമ്പതിന് പത്മനാഭോദയം സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 11ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. മകൻ: ബി. ഹിലാരി.