പത്തനംതിട്ട : ആദ്യകാല കാഥികനും റിട്ട:അദ്ധ്യാപകനുമായ മലയാലപ്പുഴ വാലുപറമ്പിൽ രാജൻ (മലയാലപ്പുഴ രാജൻ - 71) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. തിരുവനന്തപുരം മോഡൽ ഹൈസ്കൂൾ, മലയാലപ്പുഴ ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. മലയാള കലാകാരന്മാരുടെ സംഘടനയായ നന്മയുടെ ജില്ലാ സെക്രട്ടറി, അദ്ധ്യാപക സർവീസ് സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ : കോമളവല്ലി. മക്കൾ : ലിപിൻരാജ്, നിഥിൻരാജ്. മരുമക്കൾ : പ്രസീദ്, ജ്യോതിമോൾ.