00085
പടുതോട് അയ്യപ്പക്ഷേത്രത്തിലെ അയ്യപ്പൻകഞ്ഞിക്കുള്ള വിഭവങ്ങൾ ക്ഷേത്രം ഭാരവാഹികൾ ഏറ്റുവാങ്ങിയപ്പോൾ

മല്ലപ്പള്ളി: മകരസംക്രമ പൂജയുടെ ഭാഗമായി പടുതോട് അയ്യപ്പക്ഷേത്രത്തിൽ പതിവായി നടക്കാറുള്ള അയ്യപ്പൻകഞ്ഞിക്ക് ക്രൈസ്തവ ദേവാലയത്തിൽ നിന്നും വിഭവങ്ങൾ. മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്ക പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ഭാരവാഹികൾ സാധന സാമിഗ്രികൾ ഏറ്റുവാങ്ങി. ജാതി മത ചിന്തകൾക്ക് അതീതമായി സാഹോദര്യസന്ദേശം സന്ദേശങ്ങൾക്ക് ഉന്നൽ നൽകുന്നതിനാണ് വഴിപാട് നേർച്ചക്ക് വിഭവങ്ങൾ നൽകിവരുന്നത്. ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള ആണ്ടുപുഴുക്ക് നേർച്ചക്കുള്ള വിഭവങ്ങൾ ക്ഷേത്രങ്ങളിൽ നിന്നും നൽകാറുണ്ട്. ഇടവക വികാരി ഫാ.രഞ്ചിത് ആലുങ്കലിൽ നിന്ന് ക്ഷേത്ര ഭാരവാഹികളായ ബാബു കൃഷ്ണകല, ശ്രീലാൽ, ജി.സുകുമാരൻ, തമ്പി പള്ളി ഭരണസമിതി ഭാരവാഹികളായ എം.ജെ. മാത്യു, രാജൻ മാറാമ്പുടത്ത്, എ.ഡി.ജോൺ, റജി ആനക്കുഴി, തമ്പിക്കുട്ടൻ, ജോയിച്ചൻ തുടങ്ങിയവർ പങ്കെടുത്തു.