തിരുവല്ല: വെൺപാല മലയിത്ര ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഇന്ന് കൊടിയേറും. 24ന് താലപ്പൊലിയോട് സമാപിക്കും. ഇന്ന് രാവിലെ 5.30ന് നിർമാല്യദർശനം, 5.45ന് ഗണപതിഹോമം, 6.15ന് ഉഷപൂജ, 9ന് ഉച്ചപൂജ, രാവിലെ 6മുതൽ വൈകിട്ട് 6വരെ അഖണ്ഡനാമജപം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 6.15നും 6.45നും മധ്യേ തന്ത്രി കുഴിക്കാട്ടില്ലം അഗ്‌നിശർമ്മൻ വാസുദേവ ഭട്ടത്തിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. 6.45ന് ദീപാരാധന, 7.45ന് അത്താഴപൂജ, നടയടയ്ക്കൽ. 16ന് രാവിലെ 7.30ന് ലളിതാസഹസ്രനാമജപം, 8 മുതൽ ദേവീഭാഗവതപാരായണം, രാത്രി 8ന് നൃത്തോത്സവം. 17ന് രാവിലെ 7.30ന് ലളിതാസഹസ്രനാമജപം, 8 മുതൽ ദേവീഭാഗവതപാരായണം, 6.45ന് ദീപാരാധന, 7ന് അൻപൊലി, 7.30ന് ആർട് ഒഫ് ലീവിംഗ് തിരുവല്ല സെന്റർ അവതരിപ്പിക്കുന്ന ഭജൻസ്.

18ന് രാവിലെ 5.30ന് നിർമാല്യദർശനം, 5.45ന് ഗണപതിഹോമം, 6.15ന് ഉഷപൂജ, 9ന് ഉച്ചപൂജ, വൈകിട്ട് 6ന് നാരങ്ങാവിളക്ക് പൂജ, 6.45ന് ദീപാരാധന, 7ന് അൻപൊലി, രാത്രി 9ന് വലിയ ഗുരുതി. 19ന് രാവിലെ 7.30ന് ലളിതാസഹസ്രനാമജപം, 8 മുതൽ ദേവീഭാഗവതപാരായണം, വൈകിട്ട് 5.30ന് വീട്ടുതാലം, 6.45ന് ദീപാരാധന, 7ന് അൻപൊലി, രാത്രി 7.45ന് അത്താഴപൂജ, നടയടയ്ക്കൽ. അന്നദാനം, 8.30 മുതൽ തിരുവല്ല ശ്രീവല്ലഭ ഡാൻസ് സ്‌കൂൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ. 20ന് രാവിലെ 7.30ന് ലളിതാസഹസ്രനാമജപം, 8 മുതൽ ദേവീഭാഗവതപാരായണം, 6.45ന് ദീപാരാധന, 7ന് അൻപൊലി, രാത്രി 7.45ന് അത്താഴപൂജ, നടയടയ്ക്കൽ. 8ന് സാംസ്‌കാരിക സമ്മേളനം മാത്യു.ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷനാകും. ഫാ.സേവേറിയോസ് തോമസ് മുഖ്യാതിഥിയായിരിക്കും. തിരുവല്ല യൂണിയൻ കൺവീനർ അനിൽ ഉഴത്തിൽ എൻഡോവ്‌മെന്റ് വിതരണം ചെയ്യും. യോഗം അസ.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തും. രാത്രി 9ന് ചങ്ങനാശേരി ഉമ്പിടി തെയ്യന്താരായുടെ നാടൻപാട്ട്. 21ന് രാവിലെ 7.30ന് ലളിതാസഹസ്രനാമജപം, 8 മുതൽ ദേവീഭാഗവതപാരായണം, 6.45ന് ദീപാരാധന, 7ന് അൻപൊലി, രാത്രി 7.45ന് അത്താഴപൂജ, നടയടയ്ക്കൽ, 7.30ന് വിഷ്വൽ കഥാപ്രസംഗം ഭീഷ്മർ. 22ന് രാവിലെ 7.30ന് ലളിതാസഹസ്രനാമജപം, 8 മുതൽ ദേവീഭാഗവതപാരായണം, 6.45ന് ദീപാരാധന, 7ന് അൻപൊലി, രാത്രി 7.45ന് അത്താഴപൂജ, നടയടയ്ക്കൽ, 8 മുതൽ ആലപ്പുഴ ബ്‌ളൂഡയമൺസിന്റെ ഗാമേള. 23ന് രാവിലെ 7.30ന് ലളിതാസഹസ്രനാമജപം, 8 മുതൽ ദേവീഭാഗവതപാരായണം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 5ന് മലയിത്രദേവിയുടെ ചാണിക്കാവ് ദേവീക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളിപ്പ്, 5.45ന് ചാണിക്കാവിൽ സ്വീകരണം, 6.45ന് മലയിത്രയിലേക്ക് ഗംഭീര വരവേൽപ്പ്. വൈകിട്ട് 7.15ന് ദീപാരാധന, 9 മുതൽ പത്തനംതിട്ടയുടെ ചിലമ്പൊലിയു​ടെ നാടൻപാട്ട്, 24ന് രാവിലെ 7.30ന് ലളിതാസഹസ്രനാമജപം, 8 മുതൽ ദേവീഭാഗവതപാരായണം, 9ന് പൊങ്കാല, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30ന് താലപ്പൊലി പുറപ്പാട്, രാത്രി 7ന് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി വരവ്, 11ന് ശ്രുതിൻ തിരുവല്ല നയിക്കുന്ന മ്യൂസിക്ക് ഫ്യൂഷൻ.