ഇടയാറന്മുള : വിദ്യാഭ്യാസ സമ്പ്രാദായം വിദ്യാർത്ഥികളെ ലോകനിലവാരത്തിൽ എത്തിക്കുന്നതും വിശ്വവിഖ്യാതരായ വ്യക്തികളെ വാർത്തെടുക്കുന്നതിന് ഉതകുന്ന രീതിയിലുമായിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.. ഇടയാറന്മുള എ.എം, എം. ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി പരിപാടികളുടെ ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.
മാർത്തോമ്മാ സഭാ ചെങ്ങന്നൂർ ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് അനുഗ്രഹപ്രഭാ ഷണം നടത്തി. ശതാബ്ദിയുടെ ഭാഗമായി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മവുംഭദ്രാസന അദ്ധ്യക്ഷൻ നിർവ്വഹിച്ചു. സ്‌കൂൾ മാനേജർ റവ. ജോൺസൺ വർഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. ശതാബ്ദി ലോഗോയുടെ പ്രകാശനം ജസ്റ്റീസ് പി.ഡി. രാജൻ നിർവ്വഹിച്ചു. ശതാബ്ദി സ്മാരക ബഹുനില കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം വീണാ ജോർജ് എം. എൽ.എ.യും ശതാബ്ദി ഫണ്ട് ഉദ്ഘാടനം ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമനും നിർവ്വഹിച്ചു. ശതാബ്ദി സ്മാരക ഓപ്പൺ എയർ ആഡിറ്റോറിയം സ്‌പോൺസർ ചെയ്ത പൂർവ്വവിദ്യാർത്ഥി തോമസ് മൊട്ടയ്ക്കൽ, ഗവേണിംഗ് ബോർഡ് സെക്രട്ടറി അഡ്വ. സാംജി മാത്യു, ജോ. ജനറൽ കൺവീനർ റജി ജോർജ്, സ്‌കൂൾ പ്രിൻസിപ്പൽ കരുണ സരസ് തോമസ്, റ​വ. ഷൈ​നു വി. ഹെ​ഡ്​മി​സ്​ട്ര​സ് അ​ന്നമ്മ നൈ​നാൻ, കെ. സി. തോ​മസ്. പി.ടി.എ. പ്രസിഡന്റ് രാജ് കുമാർ, സ്‌കൂൾ ലീഡർ വിദുൽ വാസുദേവ് എന്നിവർ പ്രസംഗിച്ചു.