പത്തനംതിട്ട: പെൻഷൻകാരുടെ സൗജന്യ ചികിത്സാ പദ്ധതിക്കുളള ഇൻഷുറൻസ് പ്രീമിയം തുക മെഡിക്കൽ അലവൻസിനൊപ്പം സർക്കാർ വിഹിതം കൂടി ചേർത്ത് വർദ്ധിപ്പിക്കണമെന്ന് ഡി.സി. സി പ്രസിഡന്റ് ബാബു ജോർജ് ആവശ്യപ്പെട്ടു. സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൺപത് വയസ് പൂർത്തിയായവരെ സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ ആദരിച്ചു. പുതിയ അംഗങ്ങൾക്ക് വരവേൽപ്പ് നൽകി. പെൻഷൻ പരിഷ്കരണ നടപടികൾക്ക് കമ്മിഷനെ നിയമിക്കുക, പ്രായം ചെന്നവർക്ക് അധിക പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.