ഇലന്തൂർ : സാംസ്‌കാരിക ഉന്നതിക്കും കുട്ടികളിലും യുവാക്കളിലും കലാ അഭിരുചി വളർത്തുന്നതിനും സാംസ്‌കാരിക വകുപ്പും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തും കൂടി നടത്തുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ പരിശീലന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് എം.വി.സത്യൻ നിർവഹിച്ചു. ചെറുകോൽ, കോഴഞ്ചേരി, നാരങ്ങാനം, മല്ലപ്പുഴശ്ശേരി, ഇലന്തൂർ എന്നീ ഗ്രാമപഞ്ചായത്തുക്കളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശീലപരിപാടി നടക്കുന്നത്. പടയണി,വഞ്ചിപ്പാട്ട്,ചിത്രരചന എന്നിവയിലായി 250 പേർക്കാണ് ആദ്യഘട്ടം പരിശീലനം. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ശിവരാമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ കടമ്മനിട്ട കരുണാകരൻ, അന്നമ്മ തോമസ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. പാപ്പച്ചൻ,അംഗങ്ങളായ രമാദേവി, ബ്ലോക്ക് മെമ്പർമാരായ
ബിജിലി പി. ഈശോ, ജോൺ വി.തോമസ്, എ.എൻ.ദീപ,ആലീസ് രവി,സാലി തോമസ്,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി റ്റി അലക്സാണ്ടർ, പടയണി ആശാൻമാരായ രാധാകൃഷ്ണൻ നായർ ടി. എസ് നാരങ്ങാനം,ഇലന്തൂർ കെ.അശോക് കുമാർ, വഞ്ചിപ്പാട്ട് ആചാര്യൻ മേലുകര ശിവൻകുട്ടി, നാടൻപാട്ട് ആചാര്യനായ ചെന്നീർക്കര ശിവൻകുട്ടി, വജ്രജൂബിലി ഫെല്ലോഷിപ്പ് ബ്ലോക്ക് കൺവീനർ വിനീത് വി, ഗോപു വി. നായർ,രഞ്ജിത്ത് കെ ആർ, അരുൺ രാജ്,കിരൺ നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.