abrul-kareem-moulana

പത്തനംതിട്ട : പ്രമുഖ ഇസ്ലാം മത പണ്ഡിതനും വാഗ്മിയും ഗ്രന്ഥകാരനുമായ അബ്ദുൾ കരീം മൗലാന (74) നിര്യാതനായി. പത്തനംതിട്ട കുലശേഖരപതി കശ്ശാഫുൽ ഉലും അറബിക് കോളേജ് പ്രിൻസിപ്പലും തബ് ലീഗ് ജമാ അത്തിന്റെ കേരള അമീറുമാണ്. ആലുവ ഇടത്തല ജാമിയ കൗസരിയാഅറബിക് കോളേജിൽ നാൽപ്പത് വർഷം പ്രിൻസിപ്പലായും ശൈഖുൽ ഹദീസ് (പ്രവാചക വചനങ്ങളുടെ അതി പണ്ഡിതൻ)ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അന്ത്യം. റൈഹാനത്ത്, പരേതയായ ഹലീമ എന്നിവർ ഭാര്യമാരാണ്. സ്വാലിഹ, ഷമി, സംഹ, മുഹമ്മദ് യൂസഫ് മൗലവി, അബ്ദുൾ റഷീദ് മൗലവി, സഊദ് എന്നിവർ മക്കളും, ഈസാ മൗലവി, അബ്ദുൾ നാസർ മൗലവി, തസ്നി, ഫാത്തിമ എന്നിവർ മരുമക്കളുമാണ്.കബറടക്കം ഇന്ന് രാവിലെ 9 ന് കുലശേഖരപതി കശ്ശാഫുൽ ഉലും അറബിക് കോളേജ് അങ്കണത്തിൽ നടക്കും.