c

തിരുവല്ല: പ്രളയദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഭൂമി നൽകുന്നതും സാമ്പത്തിക സഹായം നൽകുന്നതും ഏറ്റവുവലിയ സ്നേഹം പങ്കുവയ്ക്കലാണെന്ന് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ പറഞ്ഞു. തിരുവല്ല അതിരൂപതയുടെ ആഭിമുഖ്യത്തിൽ പ്രളയത്തിൽ ഭവനം നഷ്ടപ്പെട്ട 15 പേർക്ക്സ്ഥലവും എം.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ 100 നിർദ്ധനർക്ക് 2000 രൂപാ വീതം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദൈവം മനുഷ്യന് സമ്പത്ത് നൽകുന്നത് മറ്റുള്ളവർക്കായി പങ്കുവയ്ക്കാനാണ്. സ്വന്തം കുടുംബത്തെ പോലെ മറ്റുള്ളവരെ കാണാൻ സാധിക്കണമെങ്കിൽ ക്രിസ്തുവിന്റെ കണ്ണുകളിൽ കൂടി കാണാൻ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്നു. ഭവനം നിർമ്മിക്കാനുള്ള 56 സെൻറ് സ്ഥലത്തിന്റെ രേഖകൾ കർദ്ദിനാൾ തിരുവല്ല അതിരൂപതാദ്ധ്യക്ഷന് കൈമാറി. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഡോ.ഏബ്രഹാം മാർ യൂലിയോസ്, സോ.തോമസ് മാർ ജോസഫ്, ഡോ.ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ.തോമസ് മാർ യൗസേബിയോസ്, സോ.സാമുവേൽ മാർ ഐറേനിയോസ് തുടങ്ങിയ മെത്രാപ്പോലീത്താമാരും, വൈദികരും, സിസ്റ്റേഴ്സും, വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുത്തു.