robin-peter

വള്ളിക്കോട് - കോട്ടയം : ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധിജിയെ അറിയാൻ സ്മൃതി സദസ്സ് ജനതാ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തി. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ജോസ് പനച്ചയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി വി.കെ. ഗോപാലകൃഷ്ണപിള്ള, ഡോ.എൻ.കെ.മുരളീധരൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സെക്രട്ടറി കെ.രമേശ്, എസ്. തോമസ്‌കട്ടി, ഡി.സജി, പ്രസീത രഘു, ജോസ്. പി.സി., ബീനാ തോമസ്, വസന്ത വിജയൻ, സുശീല കാർത്തികേയൻ, സുജാത സോമൻ എന്നിവർ പ്രസംഗിച്ചു.