മല്ലപ്പള്ളി: ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിരതിരുനാൾ സാംസ്‌കാരിക സമിതി സംഘടിപ്പിച്ച മൂന്നാമത് പുസ്തകോത്സവം ആന്റോ ആന്റണി എം.പി ഉദ്‌ഘാടനം ചെയ്തു. സമിതി ചെയർമാൻ സുരേഷ് ചെറുകര അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ഗാന്ധിയൻ ഡോ. ജോസ് പാറക്കടവിൽ രചിച്ച സർദാർ വല്ലഭ ഭായി പട്ടേൽ, ഭാരതത്തിന്റെ ഉരുക്കുമനുഷ്യൻ എന്ന പുസ്തകം സമിതി വൈസ് ചെയർമാൻ പ്രൊഫ. ജേക്കബ് എം. എബ്രഹാമിന് നൽകി എം.പി. പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. ജിനോയ് ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം എസ്.വി.സുബിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞു കോശി പോൾ, ഉണ്ണികൃഷ്ണൻ നടുവിലേമുറി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമിത എസ്.നായർ, അനിൽ പൈക്കര, എബി മേക്കരിങ്ങാട്ട്, ജ്യോതിഷ് ബാബു, കെ.ആർ.പ്രദീപ് കുമാർ, സുരേഷ് നവദീപ്, രാജേഷ് ജി.നായർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രസാദ് ജോർജ്, റെജി പണിക്കമുറി, കെ.ജി.സാബു, ടി.ജി. രഘുനാഥപിള്ള, ബെന്നി പാറേൽ, എം.ജെ. മാത്യു മേക്കരിങ്ങാട്ട്, പി.ആർ. മാധവൻ പിള്ള, ഐസക് വടക്കേടത്ത് എന്നിവർ പ്രസംഗിച്ചു. ശനിയാഴ്ച വൈകിട്ട് സമാപിക്കും.