തിരുവല്ല: തിരുവല്ല ഹോർട്ടി കൾച്ചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 24 മുതൽ ഫ്രെബുവരി മൂന്ന് വരെ മുൻസിപ്പൽ മൈതാനത്ത് നടക്കുന്ന പുഷ്പമേളയുടെ പന്തലിന്റെ കാൽനാട്ട് കർമ്മം തിരുവല്ല നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ നിർവഹിച്ചു. ഭാരവാഹികളായ സാം ഈപ്പൻ, റോജി കാട്ടാശ്ശേരിൽ, സെബാസ്റ്റ്യൻ കാടുവെട്ടൂർ, ബിജു ലങ്കാഗിരി,ബിനു.വി.ഈപ്പൻ എന്നിവർ പ്രസംഗിച്ചു.